Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം, ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെച്ചൊല്ലി നിയമസഭയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറി. അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കറുടെ ഡയസിലേക്ക്് ചാടിക്കയറാന്‍ ശ്രമിച്ചത് വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ തടഞ്ഞു.ടി.വി. ഇബ്രാഹിം എംഎല്‍എയും ഡയസില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോയി.  പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.  

സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിലാണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ പോകുന്നു. പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.

എന്നാല്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പാരഡി പാട്ടുമായി പ്രതിപക്ഷ സഭ വിട്ടിറങ്ങി. ഭരണപക്ഷ അംഗങ്ങളും തിരിച്ച പാരഡി പാടി.

Leave a Comment

Your email address will not be published. Required fields are marked *