തൃശൂർ : സിപിഎം നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ ശബ്ദരേഖ വിവാദത്തില്‍ നടപടിക്ക് സാധ്യതയേറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് പാര്‍ട്ടി ഇന്ന് നോട്ടീസ് നല്‍കും. ശബ്ദസന്ദേശത്തിലെ ആരോപണങ്ങളില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണം. വിശദീകരണം എഴുതി നല്‍കാനാണ് നിര്‍ദ്ദേശം. ഇന്നലെയാണ് ഏറെ വിവാദമായ ശബ്ദരേഖ പുറത്തുവന്നത്. സിപിഎം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ശബ്ദ സന്ദേശത്തിലുള്ളത്. ശരത് പ്രസാദിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും തുടര്‍നടപടികള്‍. സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.
ശബ്ദരേഖ വിവാദം: ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയുണ്ടാകും
