തൃശൂർ: വടക്കാഞ്ചേരിയിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ കെ എസ് യു നേതാക്കൾ പോലീസ് വാനിന് മുകളിൽ കയറിയത് പോലീസിനെ വെട്ടിലാക്കി. സമരക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് വാനിൽ കയറ്റിയത്. ഇതിനിടയിലാണ് കെ എസ് യു നേതാക്കളായ
സേവ്യർ അലോഷ്യസ്, ഗോകുൽ ഗുരുവായൂർ എന്നിവരാണ് പോലീസ് വാനിന് മുകളിലിരുന്നും പ്രതിഷേധിച്ചത്. പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും നേതാക്കൾ താഴെയി ങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് കോണി എത്തിച്ചാണ് ബലം പ്രയോഗിച്ച് നേതാക്കള ഇറക്കിയത്
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ചിനിടയിലെ സംഘർഷം രണ്ട് മണിക്കൂറോളം നീണ്ടു. പോലീസ് സംയമനം പാലിച്ചതോടെ സമരക്കാർ അക്രമാസക്തരായി. പോലീസിൻ്റെ ഷീൽഡും ലാത്തിയും പ്രവർത്തകർ ബലമായി പിടിച്ചു വാങ്ങി. ലാത്തിയൊടിച്ചു.
പോലീസ് വാനിന് മുകളിലും ksu നേതാക്കളുടെ പ്രതിഷേധം
