തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തൃശൂര്‍ അതിരൂപതയുടെ രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. 1930 ഡിസംബര്‍ 13 നായിരുന്നു ജനനം. മാനന്തവാടി, താമരശേരി രൂപത ബിഷപ്പായിരുന്നു. 2007 വരെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ചിരുന്നു. സിറോ മലബാര്‍ സിനഡ്, സിബിസിഐ വൈസ് പ്രസിഡന്റ് ചുമതലകള്‍ വഹിച്ചു.
1997 മുതല്‍ 2007 വരെ തൃശൂര്‍ അതിരൂപത അധ്യക്ഷനുമായിരുന്നു. തുടര്‍ന്ന് ചുമതലകളില്‍ നിന്നൊഴിഞ്ഞ അദ്ദേഹം തൃശൂര്‍ കാച്ചേരി മൈനര്‍ സെമിനാരിയില്‍ വിശ്രമത്തിലായിരുന്നു.
തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു
