തൃശൂർ : കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമിൽ നിന്നും സെപ്റ്റംബർ 24ന് രാവിലെ ഒമ്പത് മുതൽ കെ.എസ്.ഇ.ബി.യുടെ ചെറുകിട വൈദ്യുതി ഉത്പാദന നിലയം/റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് +77.80 മീറ്ററാണ്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി +79.25 മീറ്ററാണ്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ അളവിൽ നിന്ന് പരമാവധി 20 സെൻ്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
പീച്ചി ഡാം തുറക്കും: തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
