കൊച്ചി: നികുതിവെട്ടിപ്പ് നടത്തിയ ആഡംബര വാഹനങ്ങള്‍ക്കായി ഓപ്പറേഷന് നുംഖോര്‍ എന്ന പേരില്‍ നടത്തിയ പരിശോധനയെക്കുറിച്ച് വിശദീകരിക്കാനായി കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വിളിച്ച പത്രസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് പത്രസമ്മേളനം അവസാനിപ്പിച്ചതെന്നും ആരോപണമുണ്ട്.
നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടന് ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കമ്മീഷണറുടെ ഫോണിലേക്ക് കോള്‍ വന്നു.
തുടര്‍ന്ന് അദ്ദേഹം പത്ര സമ്മേളനം അവസാനിപ്പിക്കുകയുമായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാര്‍ ഉണ്ടെന്നും എന്നാല്‍ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.