കോയമ്പത്തൂര്‍: തമിഴക വെട്രി കഴകം പ്രസിഡന്റ് നടന്‍ വിജയ്‌യുടെ കരൂര്‍ റാലി വന്‍ ദുരന്തമായി. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 36 കടന്നു. ഇതുവരെ 32 പേര്‍ മരിച്ചതായി കരൂര്‍ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരില്‍ 6 കുട്ടികളും 6 സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ വിലയിരുത്തി. ആശങ്കാജനകമായ കാര്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. നൂറിലേറെ പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്്. നാല്‍പതിനായിരത്തോളം പേര്‍ റാലിക്കെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിജയ്്‌യുടെ പ്രസംഗം നിശ്ചയിച്ചിരുന്നത്. വിജയ്് ്എത്തിയത് അഞ്ച് മണിക്ക്്് ശേഷമായിരുന്നു.
സെന്തില്‍ ബാലാജി കരൂര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വി!ജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാല്‍ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.