കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ കയ്യേറ്റം. പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് കയ്യേറ്റമുണ്ടായത്. മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ക്കിടയിലൂടെ എംഎല്‍എ നടന്ന് പോകാന്‍ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്. പെരിങ്ങത്തൂരില്‍ അങ്കണവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനന്‍ എത്തിയത്. ഇതിന് സമീപമായി മാസങ്ങളായി ഒരു ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. സംഭവം നടക്കുമ്പോള്‍ എംഎല്‍എ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാര്‍ട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വലിയ വാക്കേറ്റവും ഉണ്ടായി. സംഭവത്തില്‍ എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാലിന്യ പ്രശ്‌നം: എംഎല്‍എ കെ പി മോഹനനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു
