Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തെരുവുനായ ആക്രമണം, വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തും

ദില്ലി: തെരുവുനായ ആക്രമണപ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെയടക്കം വിമര്‍ശിച്ച്്്  സുപ്രീംകോടതി. തെരുവു നായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പല്‍ കോപ്പറേഷനും മാത്രമാണ് മറുപടി സമര്‍പ്പിച്ചത്. രണ്ടുമാസം മുമ്പ് നല്‍കിയ നോട്ടീസിനാണ് മറുപടി തരാന്‍ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടര്‍ച്ചയായി തെരുവുനായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രമടക്കം മറുപടി നല്‍കാത്തതില്‍ സുപ്രീംകോടതി കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സര്‍ക്കാരുകളുടെ നിസംഗതയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി കടുത്ത നടപടിയാണ് സ്വീകരിച്ചത്. ദില്ലി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.

എല്ലാ ചീഫ് സെക്രട്ടറിമാരും സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം. കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കേരളം അടക്കം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഹാജരാകണം. കോടതി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് സുപ്രീംകോടതി വിശദമാക്കി. പശ്ചിമ ബംഗാള്‍ തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെയുള്ളവരെയാണ് സുപ്രീം കോടതി വിളിച്ച് വരുത്തിയത്.

നേരത്തെ ഓഗസ്റ്റ് 22ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും വിഷയത്തില്‍ സത്യവാങ്മൂലം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരുടെ ബഞ്ചാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാള്‍, തെലങ്കാന, ദില്ലി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതിന് പിന്നാലെയാണ് അടുത്ത തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കാത്തതിന്റെ കാരണം കോടതിയില്‍ ഹാജരാക്കി വിശദീകരിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യവാങ്മൂലം ഫയല്‍ ചെയ്യാത്ത സംസ്ഥാനങ്ങള്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *