തിരുവനന്തപുരം: കേരളരാഷ്ട്രീയത്തെ ഉലച്ച് പിഎം ശ്രീ വിവാദം. പദ്ധതിയില്‍ നിന്ന്് പിന്മാറണമെന്ന് സിപിഐ ദേശീയ നേതൃത്വവും, സംസ്ഥാനനേതൃത്വവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ തുടങ്ങിയ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. സിപിഐ മന്ത്രിമാരെ പിന്‍വലിക്കണമെന്ന്് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഫോണ്സംഭാഷണത്തിലും പദ്ധതിയോടുള്ള എതിര്‍പ്പ്്് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. തങ്ങളെ അറിയിക്കാതെ പദ്ധതിയില്‍ ഒപ്പിട്ടത് ശരിയായില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ശരിയായ തീരുമാനം എടുക്കും. ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ബിനോയ് വിശ്വം അറിയിച്ചു. പദ്ധതിയില്‍ ഒപ്പിട്ടതില്‍ ഗൂഢാലോചന നടന്നിട്ടുണെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ സിപിഎം ദേശീയ സെക്രട്ടറി എം.എ.ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറണെന്ന് ഡി.രാജയും ആവശ്യപ്പെട്ടു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് എം.എ.ബേബി അറിയിച്ചത്.
ഇതിനിടെ തിരുവനന്തപുരത്ത് സിപിഎം സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്്. ദേശീയ സെക്രട്ടറി എം.എ.ബേബിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്്. സിപിഐയുമായി അനുനയനീക്കം നടത്താനാണ് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്്

















