തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐ തീരുമാനം. മന്ത്രിസഭായോഗങ്ങളില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭായോഗത്തിലും പങ്കെടുക്കില്ല.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ചര്‍ച്ച വളരെ സൗഹാര്‍ദപരമായിരുന്നെങ്കിലും തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിന് പരിഹാരം ചര്‍ച്ചയില്‍ രൂപപ്പെടാത്തതിനാല്‍ തങ്ങളുടെ പ്രശ്നം ഇപ്പോഴും ബാക്കിയാണ്. എല്ലാ തുടര്‍ നടപടികളും യഥാസമയം സിപിഐ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















