കൊച്ചി: എട്ട് മാസങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി പി രാജീവും അന്‍വര്‍ സാദത്തും എത്തി. വിമാനത്താവളത്തില്‍ അദ്ദേഹത്തെ കാണാന്‍ നിരവധി ആരാധകര്‍ തടിച്ചുകൂടി.
മമ്മൂട്ടിയും ആന്റോ ജോസഫും ഭാര്യ സുല്‍ഫത്തുമാണ് മമ്മൂട്ടിയോടൊപ്പം കൊച്ചിയിലെത്തിയത്. വലിയ രീതിയിലുള്ള സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. യുകെയിലെ പാട്രിയോട്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ ദിവസം ചെന്നൈയില്‍ എത്തിയ മമ്മൂട്ടി, ഇന്നാണ് കൊച്ചിയിലെത്തിയത്.
ഇനി വരും ദിവസങ്ങളില്‍ അദ്ദേഹം പുതിയ ചിത്രങ്ങളില്‍ അഭിനയിക്കും കൂടാതെ പൊതു പരിപാടികളില്‍ പങ്കെടുക്കും. കൂടാതെ ഇനി റിലീസാവാന്‍ പോകുന്ന കളംകാവല്‍ ചിത്രന്റെ പ്രൊമോഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുത്തേക്കും.
നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.














