Newsskerala

ശബരിമല സ്വര്‍ണക്കൊള്ള ; പോറ്റി റിമാന്‍ഡില്‍

പത്തനംതിട്ട:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *