Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്‌കൂള്‍ കലോത്സവം തൃശൂര്‍ പൂരത്തിന്റെ കര്‍ട്ടന്‍ റെയ്‌സറെന്ന് സുരേഷ്‌ഗോപി

തൃശൂര്‍:  ഈവര്‍ഷത്തെ  തൃശൂര്‍ പൂരത്തിന്റെ  കര്‍ട്ടന്‍ റെയ്‌സറായിരിക്കും സ്‌കൂള്‍ കലോത്സവമെന്നും, പൂരം കാണുന്നപോലെ ലോകം മുഴുവന്‍ കലോത്സവവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രി  സുരേഷ്‌ഗോപി പ്രതികരിച്ചു.
തൃശൂരില്‍ നാളെ മുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ  മുഖ്യവേദി ഇന്ന്് വെളുപ്പിനാണ് സുരേഷ്‌ഗോപി സന്ദര്‍ശിച്ചത്. തേക്കിന്‍കാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്റെ  ഒരുക്കം വിലയിരുത്തി. മുഖ്യവേദി സന്ദര്‍ശിച്ചശേഷം പാലസ് ഗ്രൗണ്ടിലെ ഊട്ടുപുരയും സുരേഷ് ഗോപി സന്ദര്‍ശിച്ചു.
ക്ലാസിക് കലകളും മിമിക്രിയുമടക്കം കാണാനായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കലോത്സ വേദികളുടെ പേരുകളില്‍ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ്‌ഗോപി പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്‌നമെന്നും രാഷ്ട്രം എന്ന് വിചാരിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാന്‍ കഴിയുന്നത്? പൂജാ പുഷ്പമാണ് താമര. കുളത്തില്‍ താമര വിരിഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ അത് നോക്കി നില്‍ക്കുകയല്ലാതെ ആരെങ്കിലും പെട്രോള്‍ ഒഴിച്ച് കത്തിക്കുമോ? വേദികളുടെ പേരില്‍ നിന്ന് താമരയെ ഒഴിവാക്കാനുള്ള തീരുമാനമെടുക്കുന്നതിന് സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യത്തോട് സ്വാമിയേ ശരണമയ്യപ്പ ‘എന്നായിരുന്നു പ്രതികരണം.
. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. വേദികളുടെ പേരുകളില്‍ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. മറ്റെല്ലാ പൂക്കളുടെയും പേരും നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു. വേദി ഒന്നിന് ആദ്യം നല്‍കിയ ഡാലിയ എന്ന പേര് മാറ്റി താമര എന്ന് നല്‍കിയതായും വിവാദങ്ങള്‍ ഒഴിവാക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയത്. വേദിക്ക് താമര എന്ന പേര് നല്‍കാനുള്ള തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *