തൃശൂർ: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നാരോപിച്ച് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ വൻ സംഘർഷം സംസ്ഥാന പ്രസിഡണ്ട് ഒ.ജെ. ജനീഷ് അടക്കം ഇരുപതോളം പേർ അറസ്റ്റിലായി. സമരക്കാർ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. മാർച്ച് നടത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല ബലപ്രയോഗത്തിൽ ഒ.ജെ.ജനീഷിനടക്കം പരിക്കേറ്റു. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചതിന് ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്
തൃശൂരിൽ യൂത്ത് കോൺ.മാർച്ചിൽ വൻ സംഘർഷം, ജനീഷ് അറസ്റ്റിൽ


















