കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍
കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതില്‍ എതിര്‍പ്പുമായി കോഴിക്കോട്ടെ വ്യാപാരികള്‍.. നഗരത്തില്‍ തിരക്കേറിയ മിഠായിത്തെരുവിലായിരുന്നു രാവിലെ വ്യാപാരികളുടെ പ്രതിഷേധം.
കടകള്‍ തുറക്കുന്നത് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.
യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനെത്തിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി കടകള്‍ തുറക്കാനുളള സാഹചര്യം ഒരുക്കണമെന്ന്് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ ആവശ്യപ്പെട്ടു
Photo Credit: Facebook