ലഖ്‌നൗ: ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാജസ്ഥാനില്‍ കോട്ട, ധോല്‍പുര്‍ ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 20 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ട, ജയ്പൂര്‍ അടക്കം അഞ്ച് ജില്ലകളിലാണ് ഇന്നലെ ഇടിമിന്നലുണ്ടായത്.
Photo Credit ; Facebook, Twitter, Instagram