കൊച്ചി: ജോൺ ഹോനായി എന്ന അനശ്വര വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ നടൻ റിസബാവ വിടവാങ്ങി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു റിസബാവ (55). കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു മരണം.കൊച്ചി തോപ്പുംപടി സ്വദേശിയാണ്. നൂറിലേറെ മലയാള ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. വിഷു പക്ഷി എന്ന ചിത്രത്തിലാണ് 1984-ൽ ആദ്യം അഭിനയിച്ചത് എങ്കിലും ഡോക്ടർ പശുപതി ആണ് പുറത്തിറങ്ങിയ ആദ്യ ചിത്രം.
Photo Credit: Twitter