കൊച്ചി: ഉത്തര വധക്കേസ് പ്രതിയായ സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വത്തിനുവേണ്ടി ഭാര്യയായ ഉത്തരയെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്നതാണ് സൂരജിന് മേൽ ചുമത്തിയ കുറ്റം.
സൂരജിന്റെ പ്രായവും മറ്റു കുറ്റകൃത്യങ്ങളിൽ ഇതുവരെ ഭാഗം ആയിട്ടില്ല എന്നുള്ളതും കൊലക്കയറിൽ നിന്ന് സൂരജിനെ രക്ഷിച്ചു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു.
കുറഞ്ഞത് 30 വർഷം സൂരജിന് ജയിലിൽ കഴിയേണ്ടിവരും.
കോടതിവിധിയിൽ തീർത്തും നിരാശരാണ് എന്ന് ഉത്തരയുടെ അമ്മ മണിമേഖല പ്രതികരിച്ചു.
മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ (27)പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
Photo Credit: Face Book