കൊച്ചി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാനായി മാതാപിതാക്കളും ബന്ധുക്കളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകന്‍ ബിനീഷിനെ സ്വീകരിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു
പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇന്നലെ ബിനീഷ് ജയില്‍മോചിതനായിരുന്നു. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എല്ലാം മാധ്യമങ്ങളോട് നേരില്‍ പറയാമെന്നും ബിനീഷ് പ്രതികരിച്ചു.
രാവിലെ പത്തരയോടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്.ബിനീഷിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്.
Photo Credit; Twitter