കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ 27 ദിവസത്തിന് ശേഷം ജയില്‍മോചിതനായി. ഇന്ന് രാവിലെ 11 മണിയോടെയാണ് ആര്യന്‍ ജയിലിന് പുറത്തിറങ്ങിയത്.
വിചാരണ കോടതിയില്‍ നിന്ന് ജാമ്യ ഉത്തരവ് ആര്‍ദര്‍ റോഡ് ജയിലില്‍ എത്താന്‍ വൈകിയതാണ് പുറത്തിറങ്ങല്‍ ഇന്നത്തേയ്ക്ക് മാറ്റാന്‍ കാരണം. ആര്യന് വേണ്ടി ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജില്ലാ സൂപ്രണ്ടും നിലപാട് എടുത്തു. ആര്യനെ സ്വീകരിക്കാന്‍ പിതാവ് ഷാരൂഖ്ഖാനും ജയിലിലെത്തിയിരുന്നു. നടി ജൂഹി ചാവ്ലയുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചതിന് ശേഷവുമാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും 11 മണി മുതല്‍ 2 മണി വരെയുള്ള സമയത്ത് എന്‍.സി.ബി ഓഫീസില്‍ ഹാജരാവണം.
Photo Credit: Koo