തൃശൂര്‍:ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാടെ പണിമുടക്ക് പൂര്‍ണം. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. പണിമുടക്കില്‍ കേരളത്തില്‍ മുഴുവനും ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് മുന്‍പിലും ആദ്യം തടിച്ചുകൂടിയ യാത്രക്കാര്‍ പണിമുടക്ക് പൂര്‍ണ്ണമാണെന്ന് അറിഞ്ഞ ശേഷം മറ്റ് യാത്ര മാര്‍ഗങ്ങള്‍ തേടി.
തിരുവനന്തപുരത്ത് പോലീസ് യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനമൊരുക്കിയത് ആശ്വാസമായി.ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കി. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂര്‍ണ്ണമാണ്.
ഒന്‍പത് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വര്‍ദ്ധനവ് നടന്നിട്ടില്ല എന്നാണ് യൂണിയനുകള്‍ പറയുന്നത്. 4,800 ബസ്സുകള്‍ ഉള്ള കെ.എസ്.ആര്‍.ടി.സിയില്‍ 3,300 ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ നിരത്തില്‍ ഓടുന്നത്.
സി.ഐ.ടി.യു – ബി.എം.എസ് യൂണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Photo Credit; Face Book