തൃശ്ശൂര്‍: തൃശൂര്‍ എം.പി ടി.എന്‍.പ്രതാപനെതിരേ അപവാദപ്രചരണം നടത്തിയ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ യു ടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലില്‍ പ്രതാപനെ മദ്യപനായി ചിത്രീകരിച്ച് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ദുബായിലെ അല്‍-ക്യുസൈസില്‍ അല്‍-മിക്വാദ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പ്രതാപന്‍ അതിഥിയായിരുന്നു. പ്രവര്‍ത്തകരോടൊപ്പം പ്രതാപന്‍ ഇടപഴകുന്ന ദൃശ്യങ്ങള്‍ തെറ്റായി മറുനാടനില്‍ ചിതീകരിച്ചവെന്നാണ് ആരോപണം.
Photo Credit: Newss Kerala