ശ്രീജിത്തിന്റെ പിതാവും നടനുമായ ടി ജി രവിയും ഭാര്യ സജിത ശ്രീജിത്തും നടന് കൃത്യമായ ചികിത്സയും പരിരക്ഷയും നൽകാമെന്ന് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു
ശ്രീജിത്ത് ബൈപോളാർ ഡിസോഡറിന് ചികിത്സയിൽ കഴിയുന്ന ആളെന്ന് തിരിച്ചറിഞ്ഞശേഷം 2016 ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാലത്ത് നഗ്നത പ്രദർശനത്തിന് രജിസ്റ്റർ ചെയ്ത സമാനമായ പോക്സോ കേസിലെ വിദ്യാർത്ഥികൾ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന കേസിൽനിന്ന് പിന്മാറിയിരുന്നു
ബൈപോളാർ ഡിസോഡറിന് ശ്രീജിത്ത് മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന വിവരം ജൂലൈ 7ന് തന്നെ newsskerala.com/crime റിപ്പോർട്ട് ചെയ്തിരുന്നു
കൊച്ചി: സ്കൂൾ കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. മാനസിക രോഗത്തിന് 2016 മുതൽ ചികിത്സയിലാണ് എന്ന ശ്രീജിത്തിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
ശ്രീജിത്തിന്റെ പിതാവും നടനുമായ ടി ജി രവിയും ഭാര്യ സജിത ശ്രീജിത്തും നടന് കൃത്യമായ ചികിത്സയും പരിരക്ഷയും നൽകാമെന്ന് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു.
കുട്ടികൾക്ക് മുന്നിലുള്ള നഗ്നത പ്രദർശനം പോലുള്ള പോക്സോ കുറ്റങ്ങൾ ഇനി ആവർത്തിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭാര്യയും പിതാവും ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജൂലൈ നാലിന് തൃശ്ശൂർ അയ്യന്താൾ എസ് എൻ പാർക്കിനടുത്തുള്ള ഫ്ലാറ്റിൽ രണ്ടു വിദ്യാർത്ഥിനികളെ പിന്തുടർന്ന് ഫ്ലാറ്റ് പരിസരത്ത് നഗ്നത പ്രദർശനം നടത്തിയതിനാണ് ശ്രീജിത്തിനെ തൃശൂർ വെസ്റ്റ് പോലീസ് ഏഴാം തീയതി അറസ്റ്റ് ചെയ്തത്.
2019 വരെയുള്ള ചികിത്സാ രേഖകൾ മാത്രമേ തൃശ്ശൂർ അഡീഷണ സെഷൻസ് കോടതിയിൽ അറസ്റ്റിനെ തുടർന്ന് ജാമ്യത്തിന് അപേക്ഷിച്ചപ്പോൾ ശ്രീജിത്ത് മുൻപ് നൽകിയിരുന്നുള്ളൂ. ഇതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് സെഷൻസ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീജിത്ത് ബൈപോളാർ ഡിസോഡറിന് ചികിത്സയിൽ കഴിയുന്ന ആളെന്ന് തിരിച്ചറിഞ്ഞശേഷം 2016 ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാലത്ത് നഗ്നത പ്രദർശനത്തിന് രജിസ്റ്റർ ചെയ്ത സമാനമായ പോക്സോ കേസിലെ വിദ്യാർത്ഥികൾ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന കേസിൽനിന്ന് പിന്മാറിയിരുന്നു.
ശ്രീജിത്ത് അഭിനയിക്കുന്ന ജനുവരിയിൽ ഷൂട്ടിംഗ് തീർന്ന ‘ലാ ടൊമാറ്റിന ‘ എന്ന ചിത്രത്തിൻറെ സംവിധായകൻ സജീവ ൻ അന്തിക്കാടും ശ്രീജിത്ത് മാനസിക രോഗത്തിന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന കാര്യം ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നടൻ രണ്ടാംതവണയും പോക്സോ കേസിൽ അകപ്പെട്ടതിനാൽ ഈ സിനിമയ്ക്ക് വിതരണക്കാരെയും തിയറ്ററുകളും കിട്ടുന്നില്ല പരാതിയും സംവിധായകൻ ഉന്നയിച്ചിരുന്നു.
സഹായത്തിനായി പ്രൊഡക്ഷനിലെ ഒരു ജീവനക്കാരൻ ശ്രീജിത്തിനൊപ്പം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എപ്പോഴും ഉണ്ടായിരുന്നു എന്നും സജീവൻ പറഞ്ഞിരുന്നു.
സിനിമാ സെറ്റിൽ തീർത്തും മാന്യമായ പെരുമാറ്റമായിരുന്നു ശ്രീജിത്തിന് സിനിമ പ്രവർത്തകർ പറയുന്നത്.
ബൈപോളാർ ഡിസോഡറിന് ശ്രീജിത്ത് മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന വിവരം ജൂലൈ 7ന് തന്നെ newsskerala.com/crime റിപ്പോർട്ട് ചെയ്തിരുന്നു.
പത്തിരിപ്പാലത്ത് സംഭവത്തിനുശേഷം കേസിൽ നിന്ന് പിന്മാറിയ പരാതിക്കാരും ശ്രീജിത്തിന് കുടുംബാംഗങ്ങളും ബന്ധുക്കളും കൃത്യമായി മരുന്നും പരിചരണയും നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.
രണ്ടാം തവണ തൃശ്ശൂരിലെ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ശ്രീജിത്തിന്റെ അച്ഛനും നടനുമായ ശ്രീജിത്ത് രവി വിദേശത്തായിരുന്നു.