Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വതന്ത്രചിന്തകരുടെ മഹാസമ്മേളനം എറണാകുളത്ത് ഒക്ടോബർ 2ന്

പച്ചമരുന്നു മുതല്‍ റോക്കറ്റ് സയന്‍സ് വരെ ചര്‍ച്ച; ലിറ്റ്മസിന് ഒരുങ്ങി കൊച്ചി

‘മതപഠനം ആവശ്യമോ? ‘ എന്ന സംവാദത്തിൽ മതപണ്ഡിതരും പങ്കെടുക്കും

കൊച്ചി: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ് 22 ഒക്ടോബര്‍ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ജാവേദ് അക്തര്‍ അടക്കം മുപ്പതിലേറെ പേര്‍, രാവിലെ 9 മണിമുതല്‍ വൈകീട്ട് 7 വരെയുള്ള വിവിധ സെഷനുകളില്‍ സംബന്ധിക്കും.

‘തെളിവുകള്‍ നയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമര്‍ശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികള്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. പച്ചമരുന്നുകള്‍ മുതല്‍ റോക്കറ്റ് സയന്‍സ് വരെയും, ഹിന്ദുത്വ മുതല്‍ പൊളിറ്റിക്കല്‍ ഇസ്ലാം വരെയുമുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന അത്യപൂര്‍വമായ ഒരു സമ്മേളനമാണ് ലിറ്റ്മസ്.

10,000 people are expected to attend Litmus 22, one of the world’s largest ever gatherings of atheists and rationalists.https://t.co/gqoWSWABj4— Richard Dawkins (@RichardDawkins) September 25, 2022

ജാവേദ് അക്തര്‍ എത്തുന്നു

എസ്സെന്‍സ് ഗ്ലോബല്‍ നല്‍കുന്ന ‘ദ ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ 2022’ പുരസ്‌ക്കാരം നല്‍കുന്നതിനാണ്, ജാവേദ് അക്തര്‍ കൊച്ചിയില്‍ എത്തുന്നത്. തുടര്‍ന്ന് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. മോദി- അമിത് ഷാ സഖ്യത്തിന്റെ കണ്ണിലെ ഏറ്റവും വലിയ കരടാണ്, സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയായ ജാവേദ് .ജാവേദ് അക്തര്‍. ശബ്‌നാ ആസ്മി, നസീറുദ്ദീന്‍ ഷാ, എന്നിവരെ ‘തുക്ഡെ-തുക്ഡെ ഗ്യാങ്ങിന്റെ ഏജന്റുമാര്‍’ എന്നാണ് അമിത് ഷാ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.

ഗുജറാത്ത് കലാപം മുതല്‍ ഏറ്റവും ഒടുവിലായി ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ വരെ ശക്തമായ നിലപാട് ആണ് ജാവേദ് അക്തര്‍ എടുത്തത്.ചലച്ചിത്ര കലാ ലോകത്തെ അഭിമാനമായ ഗാനരചയിതാവ്, കവി, പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക ചിന്തകന്‍, സാഹിത്യ അക്കാഡമി അവാര്‍ഡും പത്മഭൂഷണും അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ആദരണീയന്‍, റിച്ചാര്‍ഡ് ഡോക്കിന്‍സ് അവാര്‍ഡ് നേടിയ സ്വതന്ത്ര ചിന്തകന്‍…. എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ് ജാവേദ് അക്തര്‍.

ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായുള്ള  എസ്സെന്‍സ് പ്രൈസുകള്‍ ഇത്തവണ മൂന്നുപേര്‍ക്കാണ്. ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിക്കുന്നത് പി സുശീല്‍കുമാറിനാണ്. യങ്ങ് ഫ്രീ തിങ്കര്‍ ഓഫ് ദഇയര്‍ പുരസ്‌ക്കാരം ഷിന്റോ തോമസ്, ജിതേഷ് കുനിശ്ശേരി എന്നിവര്‍ക്കും ലഭിക്കും.  മെഡലും 25,000 രൂപയുടെ കാഷ് അവാര്‍ഡുമാണ് മൂവര്‍ക്കും ലഭിക്കുക. ഈ പുരസ്‌ക്കാരങ്ങള്‍ ജാവേദ് അക്തര്‍ സമ്മാനിക്കും.

മുപ്പതോളം പ്രഭാഷകര്‍

ഒക്ടോബര്‍ 2ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറില്‍, ‘ഇന്‍ഷാ അല്ലാഹ്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരില്‍ വധഭീഷണി നേരിട്ട അസ്‌ക്കര്‍ അലിയാണ് ആദ്യം സംസാരിക്കുന്നത്.
തുടര്‍ന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടില്‍, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനല്‍, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണന്‍, ഡോ അഗസ്റ്റസ് മോറിസ്, പ്രവീണ്‍ രവി, ടോമി സെബാസ്റ്റ്യന്‍, സി എസ് സുരാജ്, സി രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് എഴുമണിക്ക് ‘ദൈവം ഹാരി പോര്‍ട്ടര്‍’ എന്ന വിഷയത്തിലാണ് സി രവിചന്ദ്രന്‍ സംസാരിക്കുക.

ഇതിനിടയില്‍ രണ്ട് പാനല്‍ ഡിസ്‌ക്കഷനുമുണ്ട്. 12 മണിക്ക് തുടങ്ങുന്ന ജീന്‍ ഓണ്‍ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റില്‍, ആനന്ദ് ടി ആര്‍, ചന്ദ്രശേഖര്‍ രമേഷ്, ഡോ പ്രവീണ്‍ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രവീണ്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. യാസിന്‍ ഒമര്‍ മോഡറേറ്റര്‍ ആയിരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ‘മത വിദ്യാഭ്യാസം അനിവാര്യമോ’ എന്ന ടോക്ക്‌ഷോയില്‍, ആരിഫ് ഹുസൈന്‍ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോണ്‍ സാപ്പിയന്‍, സുഹൈല, രാഹുല്‍ ഈശ്വര്‍, പ്രൊഫ. അനില്‍ കൊടിത്തോട്ടം എന്നിവര്‍ പങ്കെടുക്കും.

ശാസ്ത്ര പ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയവ, പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകര്‍, എഴുത്തുകാര്‍, ചിന്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബര്‍ കൂട്ടായ്മ ആണ് esSENSE Global (https://essenseglobal.com/about-us/) എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് എസ്സെന്‍സ് മൂവ്മെന്റ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തകരുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകള്‍ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു.

ലിറ്റ്മസ് 22നായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പങ്കെടുക്കുന്നതിന് https://essenseglobal.com/programs/litmus എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടതല്‍ വിവരങ്ങള്‍ക്ക്: എം റിജു- മീഡിയാ കണ്‍വീനര്‍- എസ്സെന്‍സ് ഗ്ലോബല്‍- 9645006727, ശ്രീലേഖാ ചന്ദ്രശേഖര്‍- പ്രസിഡന്റ്- എസ്സെന്‍സ് ഗ്ലോബല്‍- 9447500066

Leave a Comment

Your email address will not be published. Required fields are marked *