Newsskerala

ബിഹാറില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കും

പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ .ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കും.ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്‍കി. ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും 6 സീറ്റുകളില്‍ വീതം മത്സരിക്കും. 243 അംഗ നിയമസഭയാണ് ബിഹാറിലേത്.

ചിരാഗ് പാസ്വാന്റെ എല്‍ജെപി 40 മുതല്‍ 50 സീറ്റുകള്‍ വരെയാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 29 സീറ്റിന് അപ്പുറം നല്‍കാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 15 സീറ്റുകള്‍ ആവശ്യപ്പെട്ട ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയാണ് ആറു സീറ്റുകളില്‍ ഒതുങ്ങിയത്.

ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ ധര്‍മേന്ദ്ര പ്രധാനെ നിയോഗിച്ചതിന് പിന്നിലും ബിജെപിക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ബിജെപി നിയോഗിച്ചത് ധര്‍മേന്ദ്ര പ്രധാനെ ആയിരുന്നു. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിട്ടും ഹരിയാനയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയത് ഏവരെയും ഞെട്ടിച്ചിരുന്നു.

മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 15 സീറ്റുകള്‍ വേണം എന്നാണ് മാഞ്ചി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നിലപാട് മയപ്പെടുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *