Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അവിവാഹിതരായ സ്ത്രീകൾക്കും ഗർഭചിദ്രം അനുവദിച്ച് സുപ്രീംകോടതി

ഗർഭം ധരിക്കണമോ വേണ്ടയോ എന്നുള്ളത് സ്ത്രീയുടെ അവകാശമാണെന്നും വിധിയിൽ പറയുന്നു.

തൃശൂർ: ഗർഭം ധരിച്ച് 24 ആഴ്ചകൾക്കുള്ളിൽ അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായി ഗർഭഛിദ്രം അനുവദിച്ച് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതരായ സ്ത്രീകൾക്ക് തുല്യമായി അവിവാഹിതരായ സ്ത്രീകൾക്കും ഗർഭം ധരിച്ച് 24 ആഴ്ചകൾക്കുള്ളിൽ ഗർഭഛിദ്രം നടത്താം എന്നാണ് വിധി. ഗർഭം ധരിക്കണമോ വേണ്ടയോ എന്നുള്ളത് സ്ത്രീയുടെ അവകാശമാണെന്നും വിധിയിൽ പറയുന്നു.

വിവാഹ ജീവിതത്തിൽ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചാൽ അത് ബലാത്സംഗമായി കണക്കാക്കാം എന്നും കോടതി ഇതേ വിധി പ്രഖ്യാപനത്തിൽ പറയുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതിയിൽ 24 ആഴ്ചക്ക് മേലെയുളെ ഗർഭചിദ്രത്തിനായി അവിവാഹിതയായ സ്ത്രീ സമീപിച്ചിരുന്നു എന്നാൽ നിയമ തടസ്സങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി കോടതി അനുമതി നൽകാതിരുന്ന പശ്ചാത്തലത്തിൽ അപേക്ഷക സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *