ഗുരുവായൂര്‍: ചാവക്കാട് തിരുവത്ര അത്താണി ദേശീയപാത 66-ല്‍ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. കനത്തമഴയിലാണ് വിള്ളല്‍ രൂപപ്പെട്ടത്.
ടാറിങ് പൂര്‍ത്തിയാക്കിയ ഭാഗത്താണ് ഏകദേശം 50 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
രാവിലെ ഇതുവഴി നടക്കാനിറങ്ങിയ യുവാക്കളാണ് ആദ്യമായി വിള്ളല്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് താല്‍ക്കാലികമായി സിമന്റ് ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും, ശക്തമായ മഴയില്‍ വിള്ളല്‍ വീണ്ടും വന്നു ഏതെങ്കിലും രീതിയില്‍ പരിശോധനയുണ്ടാകുമോ എന്നതില്‍ വ്യക്തതയായിട്ടില്ല.
നേരത്തെയും ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാതയില്‍ സമാനമായ രീതിയില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. റോഡിന്റെ ഗുണനിലവാരത്തെയും നിര്‍മ്മാണത്തെയും കുറിച്ച് പരാതി ഉയര്‍ന്നിരുന്നു