തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളി പൊള്ളലേറ്റ് മരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി ലിബിന്‍ (22) ആണ് മരിച്ചത്. രാത്രി 8 മണിയോടെയായിരുന്നു തീപ്പിടിത്തം. തൊഴിലാളികളായ നാല് പേര്‍ ഓടി രക്ഷപ്പെട്ടു.
കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ടൂവീലര്‍ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണ്‍ കെട്ടിടം. ഇവിടെ അഗ്നിസുരക്ഷാ ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് മണിക്കൂറുകളോളം പ്രവര്‍ത്തിച്ച ശേഷമാണ് തീയണച്ചത്. തീപ്പിടിത്തം നടക്കുമ്പോള്‍ ഇവിടെ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഏഴ് കോടിയുടെ നഷ്ടം കണക്കാക്കുന്നു..