തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നതിന് പിന്നില് കോടികളുടെ അഴിമതി. താന്‍ അറിഞ്ഞ ഉടനെ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെയ്പ്പിച്ചുവെന്നും, ഒരു മാസമായിട്ടും തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മേയര്‍ എം.കെ.വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെട്ടിടം പൊളിക്കല്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് മേയറുടെ നാടകീയ സന്ദര്‍ശനം നടന്നത്. ഗ്രൗണ്ട് ഫ്‌ളോറിലെ നാല് പ്രധാന വാതിലുകളും, മൂന്ന് മുറികളുടെ വാതിലുകളും, ടോയ്‌ലറ്റുകളുടെ വാതിലുകളും 13 ജനലുകളും ഒമ്പത് ജനറേറ്ററുകളും പൊളിച്ചു. ഒന്നാം നിലയില്‍ മൂന്ന് മുറികളുടെ വാതിലുകളും ഒരു ടോയ്‌ലറ്റ് വാതിലും നാല് ജനലുകളും മൂന്ന് വെന്റിലേറ്ററുകളും പൊളിച്ചിട്ടുണ്ട്. രണ്ടാ നിലയില്‍ മൂന്ന് മുറികളുടെ വാതിലുകളും ഒരു ടോയ്‌ലറ്റ് വാതിലും അഞ്ച് ജനലുകളും ഒരു വെന്റിലേറ്ററും പൊളിച്ചിട്ടുണ്ട്.
ആകെ 12 ടോയ്‌ലറ്റുകള്‍, 96.6 മീറ്റര്‍ ഹാന്‍ഡ് റെയിലുകള്‍, 22 വാഷ്‌ബേസിനുകള്‍, 12 വാട്ടര്‍ ക്ലോസ്റ്റുകള്‍, 133 മീറ്റര്‍ ചുമരുകള്‍ എന്നിവയും പൊളിച്ചുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.