തൃശൂര്‍: സെയ്ഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പിലൂടെ പ്രതി പ്രവീണ്‍ റാണ തട്ടിയെടുത്ത തുകയുടെ കാര്യത്തില്‍ വ്യക്തതയില്ലാതെ പോലീസ്. റാണ തട്ടിയെടുത്തത് 2 കോടിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി. എന്നാല്‍ റാണ് 100 കോടിയിലധികം തട്ടിച്ചതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
റാണയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്താ്‌നുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രതിയുടെ ബിനാമികളിലേക്കാണ് ഇനി അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. റാണയുടെ കോടികള്‍ വിലമതിക്കുന്ന ഏഴ് ആഡംബര കാറുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫാന്‍സി നമ്പറുകളിലുള്ള കാറുകളാണിത്.
തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റാണയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നും ജയിലിലേക്ക് കയറുന്നതിനിടെ റാണ പറഞ്ഞു.