തൃശൂര്‍: യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക അറിയിപ്പാണ് ബന്ധുക്കള്‍ക്ക് കിട്ടിയത്.
ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കുപോയ ജെയിന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.
ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രനും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു
റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യന്‍ അധിനിവേശ യുക്രെയ്‌നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി വിവരം ലഭിച്ചു. ജെയിന്‍ തന്നെയാണ് വാട്‌സ്ആപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
ബിനില്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ജയിന്‍ ബന്ധുവിനോട് പറഞ്ഞത്. നോര്‍ക്കയുമായും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ബിനിലിക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ഇരുവര്‍ക്കും പരിക്കു പറ്റിയത്.