Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിക്ഷേപതട്ടിപ്പിലൂടെ കോടികൾ തട്ടിപ്പുനടത്തിയ പ്രതികൾ പിടിയിൽ

തൃശൂർ: അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളംസ്ഥാപനങ്ങൾ തുടങ്ങി, നിക്ഷേപത്തിലുക ഉയർന്ന തുക വാഗ്ദാനം നൽകി കോടികൾ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ ഫൈസൽ ബാബു ഉറംന്തൊടിയിൽ വീട് തൃത്താല പട്ടാമ്പി, അബ്ദുൾ നാസർ ഉറംന്തൊടിയിൽ വീട് തൃത്താല പട്ടാമ്പി എന്നിവരാണ് തൃശൂര്‍ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

100000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപ ലാഭവിഹിതം, 10 പവൻ നിക്ഷേപമായി നൽകിയാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പല ആളുകളുടെ കയ്യിൽ നിന്നും കോടികളാണ് ഇവർ തട്ടിപ്പ് നടത്തിയത്.
കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ ഉള്ളതായും അനേഷണത്തിൽ വ്യക്തമായി.

ഈസ്റ്റ് ഇൻസ്പെക്ടർ സുജിത്ത് എം ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, പ്രദീപ് സിവിൽ പോലീസ് ഓഫീസർമാരായ ,അജ്മൽ, അരുൺജിത്ത്, വൈശാഖ്, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *