തൃശൂർ ∙ ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ് (ആക്ട്സ്) സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങൾ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ തലമുറകൾക്കു മാതൃകയാക്കാവുന്ന സേവന സന്നദ്ധ സംഘടനയാണ് ആക്ട്സ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കും റോഡ് സുരക്ഷാ ബോധവൽക്കരണത്തിനും തുടക്കമായി. മേയറും ആക്ട്സ് വർക്കിംഗ് പ്രസിഡന്റ്മായ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കലക്ടറും ആക്സ് ജില്ലാ പ്രസിഡന്റുമായ അർജുൻ പാണ്ഡ്യൻ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചെട്ടിയങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം പി.കെ. ഇബ്രാഹീം ഫലാഹി, പോട്ടോർ ശക്തിബോധി ഗുരുകുലം ട്രസ്റ്റ് ചെയർമാൻ സ്വാമി വിശ്വഭദ്രാനന്ത ശക്തി ബോധി, കൗൺസിലർ ആൻഡ് ജേക്കബ് പുലിക്കോട്ടിൽ, കുരിയച്ചിറ സെന്റ് പോൾസ് കോൺവന്റ് ഇംഗ്ലിഷ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ സാന്നിധ്യ, ആക്ട്സ് വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ, സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നടത്തുന്ന സംഘടനയാണ് ആക്ട്സ്. 2000–ലാണ് പ്രവർത്തനം തുടങ്ങിയത്. ജില്ലയിൽ നിലവിൽ 17 ബ്രാഞ്ചും 20 ആംബുലൻസുകളും ഇരുന്നൂറോളം യൂണിറ്റുകളമുണ്ട്. യൂണിറ്റുകളമുണ്ട്.