തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അഴിമതി നടന്നിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് നല്‍കി.
വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി.വി. അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
അജിത് കുമാറിന്റെ കവടിയാറിലെ ആഡംബര വീട് നിര്‍മാണത്തിലും ഫ്‌ളാറ്റ് വാങ്ങി മറിച്ച് വിറ്റതിലും ക്രമക്കേട് ഉണ്ടെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍ വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.