Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആമയൂര്‍ കൂട്ടകൊലപാതക കേസ്;  റെജികുമാറിന്റ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ആമയൂര്‍ കൂട്ടകൊലപാതക കേസില്‍ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്.

2009-ല്‍ പാലക്കാട് സെക്ഷന്‍സ് കോടതി വിധിച്ച വധശിക്ഷ 2014-ല്‍ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2023-ല്‍ വധശിക്ഷക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. പിന്നീട് തുടര്‍വാദങ്ങള്‍ക്ക് ശേഷം ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് വധശിക്ഷ റദ്ദാക്കിയത്. പ്രതിയുടെ 16 വര്‍ഷമായുള്ള നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.

2008ലാണ് ഭാര്യ ലിസിയെയും മക്കളായ മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഘട്ടംഘട്ടമായാണ് പ്രതി കൃത്യം നടത്തിയിരുന്നത്. കൊലപാതക ശേഷം മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയുമായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തില്‍മുറുക്കി ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *