വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രമണത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം 12 പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. കാട്ടാനയാക്രമണത്തില്‍ രണ്ട് ദിവസത്തിനിടെ നാല് പേരാണ് മരിച്ചത്. വന്യജീവികളുടെ ശല്യം രൂക്ഷമായ പ്രദേശമാണിത്. ഇവിടെ തെരുവുവിളക്കുകള്‍ ഇല്ല. റോഡുകളും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.