തൃശൂർ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ചെട്ടിയങ്ങാടി പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഹൈ റോഡ് വഴി കോർപ്പറേഷന് മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി ജെ ജെഫീക്ക് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി സുൽത്താൻ ബാബു, സി കെ ബഷീർ, എം എം ലത്തീഫ് പ്രസംഗിച്ചു.കെ എ നവാബ്, കെ എ സുബൈർ, അക്ബർ വാടാനപ്പള്ളി, മുസാദിക്ക്, എം എ യൂസഫ്, കെ എ ബഷീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.