തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ ഇളവു ചെയ്ത് കലാകാരൻമാരെ കലാഭൂമിയിലേക്ക് ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് പെരുവനം കുട്ടൻ മാരാർ. നാട്ടു വാദ്യകലാകാര കൂട്ടായ്മ തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരമുറകൾ ശീലിച്ച് പരിചയമില്ലാത്തവരാണ് കലാകാരൻമാർ. സംഘടനകളും ഈ രംഗത്ത് കുറവാണ്. കലകൾ നല്ല രീതിയിൽ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവും മാത്രമാണ് കലാകാരൻമാർ ആഗ്രഹിക്കുന്നത്. കലകളുടെ നാടാണ് കേരളം എങ്കിലും കലാകാരൻമാർക്ക് ആനുകൂല്യങ്ങളും സംരക്ഷണവും കുറവാണ്. രണ്ടു വർഷത്തോളമായി അടച്ചു പൂട്ടലിൻ്റെ ലോകത്താണ് കലാകാരൻമാർ. നിയന്ത്രണങ്ങൾ പിൻവലിച്ച് കലകൾ അവതരിപ്പിക്കാൻ സ്വാതന്ത്ര്യം നൽകണം. കലാകാരൻമാരെ കലാപകാരികളാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.ചെയർമാൻ ബൈജു തൈവമക്കൾ, കൺവീനർ ശിവൻ എൻ.എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Photo Credit: Newss Kerala