Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആശാ വർക്കർമാർ സെക്രട്ടേറിയറ്റില്‍ കൂട്ടഉപവാസം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ശക്തമാക്കുന്നുപ്രതിഷേധം ശക്തമാക്കുന്നതിന്റെ  ഭാഗമായി കൂട്ട ഉപവാസം തുടങ്ങി. കൂടുതല്‍ സംഘടനകളും, കലാ,സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരവേദിയിലെത്തി. ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട്് എ.പി.അബ്ദുള്ളക്കുട്ടി, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും സമരപ്പന്തലിലെത്തി. കേന്ദ്രം ഇടപെടുമെന്ന്്് എ.പി.അബ്ദുള്ളക്കുട്ടി അറിയിച്ചു.

സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായുള്ള അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.
നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളിലുള്ളവര്‍ സമരവേദിയില്‍ എത്തുമെന്ന് കെ.എഎ.ച്ച്ഡബ്യൂ.എ നേതാക്കള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *