തൃശൂർ : കൈപ്പമംഗലം
നിയോജക മണ്ഡലം എറിയാട് സ്വദേശി ആസിഫ് മുഹമ്മദിനെ കെ.എസ്.യു
സംസ്ഥാന ജനറൽ സെക്രട്ടറിയായി ദേശീയ കമ്മിറ്റി തെരഞ്ഞെടുത്തു.
നിലവിൽ കെ.എസ്.യുവിൻ്റെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കൺവീനറാണ് ആസിഫ് മുഹമ്മദ്.
കെ.എസ്.യു വിൻ്റെ കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റായും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം ഭാരത മാതാ നിയമ കലാലയത്തിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കി.
അവിടെ (2018-19) വർഷത്തെ കെ.എസ്.യു പാനലിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും വിജയിച്ചിട്ടുണ്ട്.














