തൃശൂര്‍: ജില്ലയിലെ മൂന്ന് എ.ടി.എമ്മുകളില്‍ ആസൂത്രിതമായി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളെ തൃശൂര്‍ സി.ജെ.എം കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തമിഴ്‌നാട്ടില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയാണ് പ്രതികളെ പോലീസ് തൃശൂരില്‍ എത്തിച്ചത്. ഏഴ് പ്രതികളില്‍ അഞ്ച് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഹരിയാന സ്വദേശികളാണ് പ്രതികളെല്ലാം. മുബാറക് ഒഴികെയുള്ളവരെല്ലാം സ്ഥിരം കുറ്റവാളികളാണ്. മുഹമ്മദ് അക്രമാണ് കവര്‍ച്ചാക്കേസിലെ സൂത്രധാരന്‍. ഇര്‍ഫാന്‍, സുഖില്‍ഖാന്‍, മുഹാരി ഖാന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് പ്രതികളെ കോടതിയില്‍ എത്തിച്ചത്.
തമിഴ്‌നാട്ടിലെ നാമക്കല്‍ സന്ന്യാസിപ്പെട്ടിയില്‍ ഏറ്റുമുട്ടലിലൂടെയാണ് തമിഴ്‌നാട് പോലീസ് പ്രതികളെ പിടികൂടിയത്. കവര്‍ച്ചാസംഘത്തിലെ ഒരാള്‍ ഏറ്റുമുട്ടലില്‍ മരിച്ചു.
മാപ്രാണം, പാട്ടുരായ്ക്കല്‍, കോലഴി എന്നിവിടങ്ങളിലായിരുന്നു സെപ്തംബര്‍ 27ന് പുലര്‍ച്ചെ എ.ടി.എം കൊള്ളയടിച്ചത്.