Newsskerala

ഹോട്ടൽ മുറിയ്ക്ക് തീ പിടിച്ചു.


തൃശൂർ ,മാരാർ റോഡിൽ പ്രവർത്തിക്കുന്ന ലൂസിയ പാലസ് ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയ്ക്ക് തീ പിടിച്ചു. 202 ാം മുറിയിലെ എയർ കണ്ടീഷൻ സംവിധാനത്തിലെ വൈദ്യുതിയുടെ ഹൃസ്വ സഞ്ചാരം മൂലമാണ് അഗ്നി ബാധയുണ്ടായത്. മുറിയിലെ ഫർണിച്ചറുകൾ, റ്റി.വി. , ആന്തരിക അലങ്കാരങ്ങൾ എന്നിവ തീ പിടിച്ച് നശിച്ചു.’

സ്റ്റേഷൻ ഓഫീസർ ശ്രീ. ബി. വൈശാഖിൻ്റെ നേതൃത്വത്തിൽ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ മറ്റു മുറികളിലേക്ക് പടരാതെ നിയന്ത്രിച്ച് വൻ ദുരന്തം ഒഴിവാക്കി. ശക്തമായ പുകയിൽ അകപ്പെട്ട ഹോട്ടൽ സമുച്ചയത്തിൽ നിന്നും 40 പേരെ അഗ്നിരക്ഷാ സേന  രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.  ശ്വസന ഉപാധികളുടെ സഹായത്താലാണ് സേന രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. 

Leave a Comment

Your email address will not be published. Required fields are marked *