തൃശൂര്‍: തൃശൂരിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്ന് 65 ലക്ഷം കവര്‍ന്ന കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി. അഗ്നിസുരക്ഷാ സേനയിലെ സ്‌കൂബ ഡ്രൈവേഴ്‌സാണ് താണിക്കുടം പുഴയില്‍ മുങ്ങി നിര്‍ണായക തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞാണ് ഗ്യാസ് കട്ടറുകള്‍ പുഴയില്‍ എറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകള്‍, 9 എ.ടി.എം കൗണ്ടര്‍ ട്രേകള്‍ എന്നിവയും കണ്ടെത്തി. 12 ട്രേകള്‍ പുഴയില്‍ എറിഞ്ഞെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
എ.സി.പിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ തൃശ്ശൂര്‍ അഗ്‌നി രക്ഷാ നിലയത്തിലെ സ്‌കൂബ ഡൈവേഴ്‌സായ പ്രജീഷ് പി.കെ, ജിമോദ് വി. വി എന്നിവരാണ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്.
കഴിഞ്ഞ മാസം 27നായിരുന്നു പാട്ടുരായ്ക്കല്‍, കോലഴി, മാപ്രാണം എന്നിവിടങ്ങളിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് ഹരിയാന സ്വദേശികളായ പ്രതികള്‍ പണം മോഷ്ടിച്ചത്.