സ്വര്‍ണക്കൊള്ള;പ്രതികളുടെ വീടുകളില്‍ ഇഡി റെയ്ഡ്
ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയില്‍ കുടുങ്ങുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടു. ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്. സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ …















