Newsskerala

Author name: Jimon Paul

ഇന്ത്യാ സഖ്യം ഇന്നത്തെ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ  രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ  ഭാഗമായി സുപ്രീംകോടതിയിലേക്ക് നടത്തിയ മാര്‍ച്ച് കോടതി പരിസരത്തുനിന്ന് 200 മീറ്റര്‍ അകലെ പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ  നടപടികളെയും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ഹര്‍ജി. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര

ഇന്ത്യാ സഖ്യം ഇന്നത്തെ സമരം അവസാനിപ്പിച്ചു Read More »

ഡല്‍ഹിയിലെ പോലീസ് മര്‍ദനം: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം, 

തൃശൂര്‍: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെയുഡബ്ലിയുജെ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് നിരത്തി പത്രപ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന്് പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ലാത്തിയടിയില്‍ കെയുഡബ്ലിയുജെ സെക്രട്ടറി രഞ്ജിത് ബാലന്‍, കേരള വിഷന്‍ റിപ്പോര്‍ട്ട് അനീഷ് ആന്റണി തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തൈ തുടര്‍ന്ന് മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിച്ചു.

ഡല്‍ഹിയിലെ പോലീസ് മര്‍ദനം: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം,  Read More »

തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു

തൃശൂര്‍:   നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ല്‍ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോള്‍ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് തുടങ്ങിയാല്‍ തടയുമെന്ന് എല്‍ഡിഎഫും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ക്ക് ശേഷം നിര്‍ത്തിവെച്ച തൃശൂര്‍ നാട്ടികയിലെ ടോള്‍ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം

തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു Read More »

ഡല്‍ഹി സമരം: പോലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി; ഇന്റര്‍നെറ്റ് നിരോധനം പാടില്ല.

ന്യൂഡല്‍ഹി: : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത മാര്‍ച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡെല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയില്‍ സര്‍വീസുകള്‍ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂര്‍ണമായി നിരോധിക്കരുതെന്നും നിര്‍ദ്ദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം. ഇന്റര്‍നെറ്റ് നിരോധനം പാടില്ല. സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാന്‍

ഡല്‍ഹി സമരം: പോലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി; ഇന്റര്‍നെറ്റ് നിരോധനം പാടില്ല. Read More »

കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചു

ഡല്‍ഹി: പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ മോചിപ്പിച്ചു. മൂന്ന് പേരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠിയെ വിട്ടയച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചത്.

കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചു Read More »

കരിപ്പൂരിൽ നിന്ന് മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി

കോഴിക്കോട് : സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് പ്രധാന വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയർലൈൻസ് (SV 713), രാവിലെ 9.10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് (XY 328), രാത്രി 8.15-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 321) എന്നീ സർവീസുകളാണ് റദ്ദാക്കിയത്

കരിപ്പൂരിൽ നിന്ന് മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി Read More »

നെടുമ്പാശേരിയില്‍ കാര്‍ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി: നെടുമ്പാശേരിയില്‍ മിനിക്കൂപ്പര്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവതികളെയും ഒരു യുവാവിനെയുമാണ് അതിവേഗതയിലെത്തിയ മിനിക്കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനുണ്ടായ അപകടത്തില്‍ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാല്‍ പൊലിസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെടുമ്പാശേരിയില്‍ കാര്‍ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്ന് പേര്‍ മരിച്ചു Read More »

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള; :169 പോയിന്റ് നേടി തൃശ്ശൂർ ഈസ്റ്റ് ചാമ്പ്യന്മാരായി

തൃശ്ശൂർ : റവന്യൂ ജില്ലാ സ്കൂൾ കായികമേള; 169 പോയിന്റ് നേടി തൃശ്ശൂർ ഈസ്റ്റ് ചാമ്പ്യന്മാരായിതൃശൂർ : നാലു നാളുകൾ നീണ്ടുനിന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ കിരീടം തൃശ്ശൂർ ഈസ്റ്റ് ഉപജില്ല സ്വന്തമാക്കി. 169 പോയിന്റ് നേടിയാണ് തൃശൂർ ഈസ്റ്റ് ഒന്നാം സ്ഥാനത്തെത്തിയത്. 16 സ്വർണം, 15 വെള്ളി, 11 വെങ്കലം ഉൾപ്പെടെ 42 മെഡലുകളാണ് തൃശ്ശൂർ ഈസ്റ്റ് താരങ്ങൾ സ്വന്തമാക്കിയത്.154 പോയിന്റ് നേടി ചാലക്കുടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 11

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള; :169 പോയിന്റ് നേടി തൃശ്ശൂർ ഈസ്റ്റ് ചാമ്പ്യന്മാരായി Read More »

അമലയുടെ ചേറ്റുപുഴ അർബൻ സെന്റർ വാർഷികം നടത്തി.

അമല മെഡിക്കൽ കോളേജിന്റെ ചേറ്റുപുഴയിൽ നടത്തിവരുന്ന അർബൻ ട്രെയിനിങ് സെന്റർ വാർഷികത്തിന്റെ ഉദ്ഘാടനം തൃശ്ശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് നിർവഹിച്ചു. ഫാ. പോൾ പോട്ടക്കൽ സി. എം. ഐ അധ്യക്ഷത വഹിച്ചു, അമല ഇൻസൈറ്റ് മൊബൈൽ ലാബ്, മൊബൈൽ ഫാർമസി, ന്യൂറോളജി ചൈൽഡ് ഡെവലപ്മെന്റ് ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടത്തി. ഫാ. ലിജോയ് സി.എം.ഐ, കൗൺസിലർമാരായ ഇ.എസ് ബാബുരാജ്, കെ. സുമേഷ്,സാജൻ ജോർജ്, ഷാജി കുണ്ടോളി, സുനിത വിനു, അമല ഡയറക്ടർ ഫാ.

അമലയുടെ ചേറ്റുപുഴ അർബൻ സെന്റർ വാർഷികം നടത്തി. Read More »

തിരുനാവായ മഹാമാഘ മഹോത്സവം:  ജില്ലാ കുംഭ് സഞ്ചാലന്‍ സമിതി രൂപീകരിച്ചു

തൃശൂര്‍: ശ്രീ ജൂന അഖാഡയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കുംഭ് സഞ്ചാലന്‍ സമിതി രൂപീകരിച്ചു. പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ചേര്‍ന്ന രൂപീകരണ യോഗം തന്ത്രി ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്രഹ്‌മശ്രീ നന്ദകുമാര്‍ തന്ത്രി, രഘുനാഥ് വെള്ളാട്ട്, ജയരാജ് മിത്ര, കൃഷ്ണകുമാര്‍ പുല്ലൂരാന്‍, ബാബുരാജ് കേച്ചേരി എന്നിവര്‍ സംസാരിച്ചു. ശ്രീ പംച് ദശനാം ജൂന അഖാഡ

തിരുനാവായ മഹാമാഘ മഹോത്സവം:  ജില്ലാ കുംഭ് സഞ്ചാലന്‍ സമിതി രൂപീകരിച്ചു Read More »

ചാലക്കുടിയില്‍ അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ അരയിലിരുന്ന തോട്ട പൊട്ടി മകന്‍ മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 58കാരനായ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസിയായ ഒരാള്‍ ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന

ചാലക്കുടിയില്‍ അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ അരയിലിരുന്ന തോട്ട പൊട്ടി മകന്‍ മരിച്ചു Read More »

ജന്തര്‍ മന്തര്‍ പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ ് വിട്ടയച്ചു

ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍  പ്രതിഷേധിക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡല്‍ഹി പൊലിസ് വിട്ടയച്ചു. മന്ദിര്‍ മാര്‍ഗ് പൊലിസ് സ്റ്റേഷനില്‍ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ 10.30നാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലിസ് അദ്ദേഹത്തെ വിട്ടയച്ചത്. പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയ ശേഷമാണ് ഡല്‍ഹി പൊലിസ് മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ എത്തിച്ചത്.

ജന്തര്‍ മന്തര്‍ പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ ് വിട്ടയച്ചു Read More »

ആളിക്കത്തി ഡല്‍ഹി:പിണറായി വിജയനും കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍  കേരളത്തിലെ സിപിഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.

ആളിക്കത്തി ഡല്‍ഹി:പിണറായി വിജയനും കസ്റ്റഡിയില്‍ Read More »

ബാലഭാസ്‌കറിന്റെ മരണം: നേരറിയാന്‍ സിബിഐ, ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ഗിരിഷിന്റെ ബെഞ്ചണ് ഉത്തരവ് ഇട്ടത്. മരണത്തില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണം: നേരറിയാന്‍ സിബിഐ, ഹൈക്കോടതി നിര്‍ദേശം Read More »

മാസപ്പടി കേസില്‍ എസ്‌ഐടി അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാസപ്പടിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി അന്വേഷണം ഹൈക്കോടതി റദ്ദാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.വിജിലന്‍സ് ഡയറക്ടര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മാസപ്പടി കേസില്‍ എസ്‌ഐടി അന്വേഷണം ഹൈക്കോടതി റദ്ദാക്കി Read More »

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ അഭിനയപ്രതിഭ  നാനാ പടേക്കര്‍ (75) അന്തരിച്ചു. ഗോവയിലെ വസതിയില്‍ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഗോവയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുലര്‍ച്ചെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ 45 മിനിറ്റോളം തുടര്‍ച്ചയായി സിപിആര്‍ നല്‍കി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ഹിന്ദി, മറാത്തി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞത്.

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു Read More »

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസെടുത്തു

തൃശൂര്‍: പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിഷ റാഫേലിനെതിരെ പോലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി.കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. തൃശൂര്‍ വെസ്റ്റ് പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പരാതിയില്‍ നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തതയാകൂവെന്നും

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസെടുത്തു Read More »

കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. എല്ലാവര്‍ക്കും മുന്‍ നിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാകില്ല. കേരളത്തില്‍

കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം Read More »

കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എപ്പോള്‍ എയിംസ് വരും എന്ന ചോദ്യത്തിന് യോഗ്യത വേണമെങ്കില്‍ ആദ്യം 5 സ്ഥലങ്ങള്‍ എവിടെയാണെന്ന് പറയുകയോ നിര്‍ദേശിക്കുകയോ ചെയ്യണം. എന്നാല്‍ കേരളത്തില്‍ നിന്ന് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് എയിംസിന്റെ പ്രയോറിറ്റി. സ്ഥലം നിര്‍ദേശിക്കാന്‍ എത്രത്തോളം കാലതാമസം ഉണ്ടാകുന്നു അത്രയും വൈകിയാവും എയിംസ് വരിക സുരേഷ് ഗോപി പറഞ്ഞു. എന്റെ വാചകങ്ങളോ സ്വപ്നങ്ങളോ തെറ്റിയിട്ടില്ല. എയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വരാതെ ഞാന്‍

കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ്‌ഗോപി Read More »

റിപ്പോ നിരക്കുയര്‍ത്തി റിസര്‍വ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവര്‍ക്ക് പലിശ ഭാരം കൂടും

ദില്ലി: റിപ്പോ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്. 25 ബേസിസ് പോയിന്റ് കൂട്ടി നിരക്ക് 5.50 ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുയരും. റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനത്തിലാണ് നിരക്ക് കൂട്ടിയതായി അറിയിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. റിപ്പോ നിരക്ക് നിലവിലെ 5.25 ല്‍ നിന്നാണ് 5.50 ആക്കി ഉയര്‍ത്തിയത്. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐ ഭാരം കൂടും.2025-ല്‍ 125 ബേസിസ് പോയിന്റുകള്‍ നിരക്കുകള്‍ കുറച്ചതിന്

റിപ്പോ നിരക്കുയര്‍ത്തി റിസര്‍വ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവര്‍ക്ക് പലിശ ഭാരം കൂടും Read More »