തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് കേസെടുത്തു
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പോലീസ് കേസെടുത്തു. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. കേസെടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരെയും പ്രതിയാക്കിയില്ല. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാക്കല്‍, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം …