Newsskerala

പാലിയേക്കരയില്‍ ടോള്‍ മരവിപ്പിച്ച ഉത്തരവ് തടയില്ല; ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി

ന്യൂഡല്‍ഹി:  പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി തടയില്ല.

ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തളളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേല്‍നോട്ടം തുടരണമെന്നും സുപ്രീംകോടതി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *