ദേശീയപാത തൃശൂരിലും വിള്ളല്‍
തൃശൂര്‍: മലപ്പുറത്തും, തൃശൂരും, കോഴിക്കോടും ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തി. കനത്ത മഴയെ തുടര്‍ന്നാണ് ദേശീയപാതകളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ചാവക്കാടും ദേശീയപാത 66-ല്‍ വിള്ളല്‍ കണ്ടെത്തി. നിര്‍മ്മാണം പുരോഗമിക്കുന്ന മണത്തല മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കാണുന്നത്. മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപമാണ് മേല്‍പ്പാലം. ഇന്നലെ വൈകീട്ട് ദേശവാസിയായ അനൂപാണ് വിള്ളല്‍ കണ്ടത്. അനൂപ് ഉടന്‍ മൊബൈലില്‍ വിള്ളലിന്റെ ദൃശ്യമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യം വൈറലായതോടെ ഇന്നലെ …