പാലിയേക്കര ടോൾപിരിവ് നിർത്തിവെക്കണം: സിപിഐ
തൃശൂർ: ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാസൗകര്യം നല്കേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ, ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രക്കുരുക്കും സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ ദേശീയ പാത 544 ൽ മണ്ണുത്തി- ഇടപ്പിള്ളി റൂട്ടിലെ ടോൾ പിരിവ് നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം അടിയന്തരനടപടി സ്വീകരിക്കണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മണ്ണുത്തി- അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ,കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ബദൽ യാത്രാസൗകര്യമൊരുക്കാതെ ദേശീയപാത അടച്ചു കെട്ടരുതെന്ന് …